ഷാര്‍ജ അല്‍നഹ്ദയില്‍ തീപിടുത്തം;5 മരണം;44 പേര്‍ക്ക് പരിക്ക്

ഷാര്‍ജ: അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്.

പരിക്കേറ്റവരില്‍ 17 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരുതരമല്ല. താമസക്കാരില്‍ പലര്‍ക്കും പുക ശ്വസിച്ച് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top