സ്വര്‍ണവില കുതിച്ചുയരുന്നു;പവന് 52,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 52,000 രൂപ കടന്നു. 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 52,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6535 രൂപയായി.

സ്വര്‍ണവില ഏപ്രില്‍ നാലിന് പവന് 400 രൂപ കൂടി 51,680 രൂപയായി റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. ഇതിനെ മറികടന്നാണ് ഇന്ന് 960 രൂപ കൂടിയിരിക്കുന്നത്.

സ്വര്‍ണവില ഇത്തരത്തില്‍ വര്‍ധിക്കാനുണ്ടായ കാരണം ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top