തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ വിമാനം, എയര്‍ അറേബ്യ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള നാല് വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അമ്പതോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ട നിലയിലാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ടുവരെ ദുബായില്‍നിന്ന് പുറപെടേണ്ട 21 വിമാനങ്ങളും ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

ഫ്‌ളൈ ദുബായുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബായ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി- ഷാര്‍ജ എന്നിവയായിരുന്നു നേരത്തെ റദ്ദാക്കിയ വിമാനങ്ങള്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നുള്ള വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top