Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ആദ്യ സിവില്‍ സര്‍വീസ് നേട്ടത്തിന് അര്‍ഹനായ അബ്ദുല്‍ ഫസലിന് ആദരവൊരുക്കി ജന്മനാട്

HIGHLIGHTS : Abdul Fazal, who was awarded the first civil service achievement in Parappanangadi, was honored by his hometown

പരപ്പനങ്ങാടി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പരപ്പനങ്ങാടി തഅ്‌ലീം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി പി.വി. അബ്ദുല്‍ ഫസലിന് മാതൃവിദ്യാലയത്തില്‍ പൗരസ്വീകരണം നല്‍കി. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സയ്യിദ് മുത്തുകോയ തങ്ങള്‍, ആലികോയ അഹ്‌സനി, നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍, നിയാസ് പുളിക്കലകത്ത്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാല്‍ പാലത്തിങ്ങല്‍, ഷാജഹാന്‍, തെക്കേപ്പാട്ട് അലി ഹാജി, അഷ്‌റഫ് ശിഫ, എ.വി. വിനോദ്, സൈനുദ്ധീന്‍ സഖാഫി, സി.കെ. ശക്കീര്‍ അരിമ്പ്ര, പ്രിന്‍സിപ്പാള്‍ സൈനുല്‍ ആബിദ് വെളിമുക്ക്, ശരീഫ് സഅദി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

പരപ്പനങ്ങാടി:സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507-ാo റാങ്ക് നേടിയ പുത്തരി ക്കലെ പി.വി.മുഹമ്മദ് എന്ന ബാവയുടെയും അസ്‌റാബിയുടെയും മകന്‍ പി.വി.അബ്ദുല്‍ ഫസലിനെ സി.പി.ഐ.എം. പനയത്തില്‍ ബ്രാഞ്ച് സെക്രട്ടറി പി.ടി ഫൈസല്‍ ആദരിച്ചു.

സി.പി .ഐ . എം . പനയത്തില്‍ ബ്രാഞ്ച് നല്‍കിയ പുരസ്‌കാര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാര്‍ത്തികേയന്‍.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഉണ്ണികൃഷ്ണര്‍, പാലക്കണ്ടി വേലായുധന്‍, നൗഫല്‍ ഇല്ലിയന്‍ . ഇ.നഫ്‌നാന്‍, ഇ. സിനാന്‍, റെഡ് വേവ്‌സ് രക്ഷാധികാരി കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507ആം റാങ്ക് നേടി വിജയിച്ച പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അബ്ദുല്‍ ഫസലിനെ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി, കെ പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,ഷെഫീഖ് പുത്തരിക്കല്‍, കെ ഗഫൂര്‍,കെ കെ അബ്ദുല്‍ റഷീദ്, അബിന്‍ കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!