Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലാ പഠന വകുപ്പുകളിൽ പുതിയ പി.ജി. കോഴ്സുകൾ

HIGHLIGHTS : Calicut University News; New PG in University Studies Departments courses

സർവകലാശാലാ പഠന വകുപ്പുകളിൽ പുതിയ പി.ജി. കോഴ്സുകൾ

കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിൽ 2024 – 25 അധ്യയന വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ, എം.എ. എപ്പിഗ്രാഫി ആൻ്റ് മനുസ്ക്രിപ്റ്റോളജി എന്നീ പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് CUCAT-2024 വഴി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ എന്നീ പ്രോഗ്രാമുകളിലേക്ക് പ്ലസ്ടു/തത്തുല്യവും എം.എ. എപ്പിഗ്രാഫി ആൻ്റ് മനുസ്ക്രിപ്റ്റോളജി എന്ന പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്ല്യവുമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 26. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. https://admission.uoc.ac.in/

sameeksha-malabarinews

കോൺടാക്ട് ക്ലാസ് സെന്ററുകളിൽ മാറ്റം 

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) സ്റ്റഡി സെന്ററുകളായ ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ, ഗവഃ കോളേജ് മലപ്പുറം എന്നിവിടങ്ങളിൽ 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2022 പ്രവേശനം ബി.എ. / ബി.കോം. വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകളും 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ. / ബി.കോം. വിദ്യാർത്ഥികൾക്കുള്ള രണ്ടാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകളും യഥാക്രമം കുട്ടമംഗലത്തു സ്ഥിതിചെയ്യുന്ന ഡബ്ല്യൂ.എം.ഒ. ഇംഗ്ലീഷ് അക്കാദമിയിലും മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥിതിചെയ്യുന്ന എം.ഐ.സി. ആർട്സ് ആൻ്റ് സയൻസ് കോളേജിലും നടത്തുന്നതാണ്. വിദ്യാർത്ഥികൾ ഷെഡ്യൂൾ പ്രകാരം ക്ലാസിന് ഹാജരാകണം.

അക്കാദമിക – പരീക്ഷാ കലണ്ടർ

2023 – 24 വർഷത്തെ പുതുക്കിയ അക്കാദമിക – പരീക്ഷാ കലണ്ടർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റർ ബി.ആർക്. ഏപ്രിൽ 2024 (2017 പ്രവേശനം മുതൽ), ജൂലൈ 2024 (2014 മുതൽ 2016 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും  180 രൂപ പിഴയോടെ മെയ് ആറുവരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാർമിംഗ് (2021 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 23-ന് തുടങ്ങും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്.

നാലാം സെമസ്റ്റർ ബി.വോക്. ഡാറ്റാ സയൻസ് ആൻ്റ് അനലറ്റിക്ക്സ് (2021 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 18-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ്

അഞ്ചാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബർ 2023 SDC5APB30 (P) GENETIC ENGINEERING & CELL CULTURING TECHNIQUES പേപ്പർ പ്രാക്ടിക്കൽ പരീക്ഷ 22-ന് നടക്കും. കേന്ദ്രം: സെന്റ് മേരീസ് കോളേജ്, തൃശ്ശൂർ

ബി.വോക്. നഴ്സറി ആൻ്റ് ഒർണമെന്റൽ ഫിഷിംഗ് ഒന്ന് (സപ്ലിമെന്ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 25-നും തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ സെമസ്റ്റർ ബി.ആർക്. നവംബർ 2023 (2017 മുതൽ 2019 വരെ പ്രവേശനം), ഡിസംബർ 2023 (2014 മുതൽ 2016 വരെ പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!