മലപ്പുറം: എടപ്പാളില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. മുക്കാല്‍ മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യുവാവിനെ പുറത്തെടുത്തത്. കൊല്‍ക്കത്ത സ്വദേശി സുജന്‍ മജുംദാര്‍ (31) ആണ് രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 02.20 നാണ് അപകടമുണ്ടായത്. നടക്കാവ് മാണൂരിലുള്ള വിദ്യാഭവന്‍ സ്‌ക്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെയാണ് മണ്ണ് ഇടിഞ്ഞത്. അപകടസമയത്ത് പതിനെട്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒരാളൊഴികെ മറ്റെല്ലാവരും ഓടി രക്ഷപ്പെടുകായിരുന്നു.
തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




