വോട്ടെണ്ണൽ: തടസമില്ലാത്ത വാർത്താവിനിമയം ഉറപ്പാക്കുന്നതിനായി റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം

മെയ് നാലിനു നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തടസ്സമില്ലാത്ത വാർത്താവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നിയന്ത്രണമേർപ്പെടുത്തി. തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലഭ്യമാക്കിയ ബി.എസ്.എൻ.എൽ. കണക്റ്റിവിറ്റിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം.

പി ഡബ്ല്യൂ.ഡി., വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകൾ നടത്തുന്ന നവീകരണ ജോലികൾ, കുഴിയെടുക്കൽ, കേബിൾ സ്ഥാപിക്കൽ എന്നിവ ബി.എസ്.എൻ.എൽ. കേബിളുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾക്ക് ഇടയാക്കുമെന്നതിനാൽ യാതൊരുവിധ റോഡ് വെട്ടലോ കുഴിയെടുക്കലോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളുടെയും സഹകരണം ജില്ലാ കളക്ടർ അഭ്യർഥിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top