
ബി.ആര്‍ക്. ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ്
ബി.ആര്‍ക്. (2012 മുതല്‍ 2016 വരെ പ്രവേശനം) ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ഓഗസ്റ്റ് 2026 ഒറ്റത്തവണ ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് മെയ് അഞ്ച് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍ (2020 മുതല്‍ 2023 വരെ പ്രവേശനം), വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് മെയ് 11-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷ
സ്‌പോര്‍ട്‌സ്, എന്‍.സി.സി. പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള പ്രത്യേക പരീക്ഷ 11 മുതല്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍നികേതന്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
മെയ് 11-ന് തുടങ്ങുന്ന വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




