Section

malabari-logo-mobile

‘തിരികെസ്‌കൂളില്‍’ ക്യാമ്പയിന്‍ സമാപന സമ്മേളനവും ഉപജീവന ക്യാമ്പയിന്‍ കെ-ലിഫ്ട് 24 ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും

HIGHLIGHTS : The Chief Minister will inaugurate the campaign closing ceremony and the livelihood campaign K-Lift 24 at 'Thirikeskool'.

brihathi
കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണാര്‍ഥം സംഘടിപ്പിച്ച ‘തിരികെസ്‌കൂളില്‍’ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ക്യാമ്പയിന്റെ തുടര്‍ച്ചയായി മൂന്ന്‌ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിരിക്കുന്ന ഉപജീവന ക്യാമ്പയിന്‍ ‘കെ-ലിഫ്റ്റ്-24ന്റെ ഉദ്ഘാടനവും 2024 ഫെബ്രുവരി ആറിന് വഴുതക്കാട് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷതവഹിക്കും.

കുടുംബശ്രീയുടെ കീഴിലുള്ള 46 ലക്ഷംഅയല്‍ക്കൂട്ട അംഗങ്ങള്‍ക്കുംപരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍ ഒന്നിന് കുടുംബശ്രീ തുടക്കമിട്ട ബൃഹത് ക്യാമ്പയിനായ ‘തിരികെ സ്‌കൂളില്‍’ മികച്ച പങ്കാളിത്തം കൊണ്ട് രണ്ട് ലോകറെക്കോര്‍ഡുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ന്‍ എന്ന വിഭാഗത്തില്‍ഏഷ്യ ബുക്ക്ഓഫ്‌റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയാണ് ക്യാമ്പയിന്‍ കരസ്ഥമാക്കിയത്. ലോകറെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, ‘തിരികെസ്‌കൂളില്‍’ സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ ‘ക്ളിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനം എന്നിവയുംമുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും.

2023 ഒക്ടോബര്‍ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷംഅയല്‍ക്കൂട്ട വനിതകള്‍ പങ്കെടുത്തു. കുടുംബശ്രീയുടെകീഴില്‍ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി.

sameeksha-malabarinews

രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ പുതിയവര്‍ഷത്തില്‍ഏറ്റെടുത്തിരിക്കുന്ന നൂതനവുംവിപുലവുമായദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇന്‍ഷിയേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (KLIFT 24). മൂന്ന്‌ലക്ഷം വനിതകള്‍ക്ക് പദ്ധതിയിലൂടെ സുസ്ഥിരവരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടനാതലത്തിലും വിവിധ പ്രോജക്ടുകള്‍ക്ക് കീഴിലും കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ചു നടപ്പാക്കിയ ഊര്‍ജിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായതുടര്‍ച്ചയാണ് ഈ ഉപജീവനക്യാമ്പയിന്‍.

ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നുംചുരുങ്ങിയത് ഒരു സംരംഭം/തൊഴില്‍ എന്ന കണക്കില്‍ ഉപജീവനമാര്‍ഗം സൃഷ്ടിച്ചു കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകള്‍ക്ക് കീഴിലായി 3,16,860 അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗംഒരുക്കുന്നതിലൂടെ ഈ കാമ്പയിന്‍ കേരളത്തിന്റെദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നു. ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരിജോസഫ് ‘തിരികെസ്‌കൂളില്‍’ പ്രവര്‍ത്തന റിപ്പോര്‍ട്ട്അവതരിപ്പിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, ശശിതരൂര്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദമുരളീധരന്‍ എന്നിവര്‍മുഖ്യാതിഥികളായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ.മുഹമ്മദ് വൈ.സഫറുള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ ലതിക, പി.കെ സൈനബ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ സ്മിത സുന്ദരേശന്‍, ഗീത നസീര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി വിവേക് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരി എസ്, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത പി ഷൈന എ, ബീന പി എന്നിവര്‍ പങ്കെടുക്കും.

രാവിലെ 10.30 തുടങ്ങുന്ന പരിപാടിയില്‍ ക്യാമ്പയിനില്‍ പങ്കെടുത്തവരുടെ അനുഭവം പങ്കിടല്‍, ഭാവി പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച, കലാപരിപാടികള്‍തുടങ്ങിയവയും നടക്കും.

രാവിലെ 10.30 മുതല്‍ 11.15 വരെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ‘തിരികെ സ്‌കൂളില്‍’-വിജയകഥ ‘ എന്ന വിഷയത്തെ അധികരിച്ച്‌സംസാരിക്കും. 11.30 മുതല്‍ 12.45 വരെ ‘തിരികെസ്‌കൂളില്‍’ ക്യാമ്പയിനില്‍ പങ്കെടുത്ത സി.ഡി.എസ് അധ്യക്ഷമാരുടെ അനുഭവം പങ്കിടല്‍, രണ്ടുമുതല്‍ നാലുവരെവിവിധ കലാപരിപാടികള്‍, 4.30 മുതല്‍ 5.30 വരെ ‘തിരികെ സ്‌കൂളില്‍’ അനുഭവത്തില്‍ നിന്നുംകുടുംബശ്രീ ഭാവി പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച എന്നിവയും നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!