വളര്‍ത്തു താറാവിനെയും കോഴിയെയും കൊന്നതായി പരാതി

തിരൂരങ്ങാടി: ജീവനോപാധിയായി സ്വീകരിച്ചു പോന്നിരുന്ന കോഴിയെയും താറാവിനെയും ഇരുട്ടിന്റെ മറവില്‍ കൊന്നതായി പരാതി.ചെമ്മാട് ദാറുല്‍ഹുദാ നെച്ചിമണ്ണില്‍ റോഡ് സ്വദേശി കൃഷ്ണ പറമ്പന്‍ ഹബീബിന്റെ വീട്ടിലുള്ള 25 ഓളം വരുന്ന കോഴികളെയുംഎട്ട് താറാവിനെയും ആണ് അര്‍ദ്ധരാത്രിയില്‍ കൊന്നത്.പുറമെ എട്ടോളം താറാവിനെ ജീവനോടെ കാണാതായിട്ടുണ്ട്.

വീടിനടുത്ത് തന്നെ ഒരുക്കിയിട്ടുള്ള കൂട്ടില്‍ നിന്നാണ് ഇവയെല്ലാം നഷ്ടപ്പെട്ടത്. രാത്രിയില്‍ അസ്വഭാവിക ശബ്ദമോ മറ്റോ ഒന്നും കേട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പല കോഴികളും ശരീരത്തിന് കേടുപാടുകള്‍ സംഭവിക്കാതെ വിറങ്ങലിച്ച് ചത്ത രീതിയിലാണ് കാണപ്പെട്ടത്.

സ്‌പ്രേ ചെയ്ത് മരുന്നോ മറ്റോ ഉപയോഗിച്ച് ആകാം ഇവയെ കൊന്നതെന്ന് ഉടമ ആരോപിച്ചു .തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top