Section

malabari-logo-mobile

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; 20.6 കിലോ കഞ്ചാവ് പിടിച്ചെടുത്തു

HIGHLIGHTS : Big ganja hunt at Tirur railway station; 20.6 kg of ganja was seized

തിരൂര്‍: തിരൂര്‍ എക്‌സ്സൈസും തിരൂര്‍ ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിനില്‍ നിന്ന് 20.6 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ മുന്‍ഭാഗത്തെ ടോയ്ലെറ്റിന് സമീപത്തായി വലിയ കറുത്ത ട്രോളി ബാഗില്‍ അടക്കം ചെയ്ത് ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സമീപകാലങ്ങളിലായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നിരവധി കേസുകള്‍ സമാനരീതിയില്‍ കണ്ടെടുത്തിരുന്നു. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികള്‍ വഴി കേരളത്തിലേക്ക് കടത്തി കേരളത്തില്‍ ചില്ലറവില്പനക്കായി എത്തിക്കുന്ന കഞ്ചാവാണ് ഇതെന്ന് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍.കെ പറഞ്ഞു. തുടര്‍ന്നും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

sameeksha-malabarinews

തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍. കെ നേതൃത്വം നല്‍കിയ ടീമില്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെഎം ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ധനേഷ്. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ചന്ദ്രമോഹന്‍ കെകെ എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!