വെള്ളിയാംകല്ല് റെഗുലേറ്റർ ഇന്നോ നാളെയോ തുറക്കും;ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത

representational photoചമ്രവട്ടം :മഴ ശക്തമായതിനെ തുടർന്ന് പാലക്കാട്- ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്നതിനാൽ ഈ റെഗുലേറ്ററിനു താഴെ സ്ഥിതിചെയ്യുന്ന വെള്ളിയാംകല്ല് റെഗുലേറ്ററിലും ജലനിരപ്പ്‌ ഉയരുമെന്നും ഇന്ന്‌ (ഞായർ) വൈകുന്നേരമോ നാളെ (തിങ്കൾ) രാവിലെയോ വെള്ളിയാംകല്ല് റെഗുലേറ്റർ തുറക്കേണ്ടി വരുമെന്നും ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആയതിനാൽ  ഭാരതപുഴയിൽ വെള്ളിയാംകല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top