മോഷ്ടാവിന്റെ വെട്ടേറ്റ് വയോധികക്ക് ഗുരുതര പരിക്ക്

പെരിന്തല്‍മണ്ണ: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധികക്ക് ഗുരുതര പരിക്ക്. കുന്നകാവ് വടക്കേക്കരയിലെ പോത്തന്‍കുഴി കല്യാണി (76)ക്കാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ ച്ചെ രണ്ടരയോടെയാണ് സംഭവം. കല്യാണിയും വിരുന്നെത്തിയ പേരമകള്‍ മീനകൃഷ്ണ (19)യുമാണ് വീട്ടിലുണ്ടായിരുന്നത്. പിന്‍വാ തില്‍ തുറക്കുന്ന ശബ്ദം കേട്ടുണര്‍ന്ന കല്യാണിയെ മോഷ്ടാവ് കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തുമ്പോഴേക്കും മോഷ്ടാവ് ട്ടുണ്ട്. സമീപത്തെ വയലിലൂടെ ഓടി രക്ഷപ്പെട്ടു. വെള്ളി രാത്രി പ്രദേശ ത്ത് വൈദ്യുതിയുണ്ടായിരുന്നില്ല.

പരിക്കേറ്റ കല്യാണിയെ ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി യിലും തുടര്‍ന്ന് മഞ്ചേരി മെഡി ക്കല്‍ കോളേജിലും പ്രവേശിപ്പി ച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കാ യി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാ റ്റി. എഎസ്പി പി ബി കിരണ്‍, ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ മല പ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും വിരലട യാള വിദഗ്ധരുമെത്തി വീടും പരി സരവും പരിശോധിച്ചു. വീടിന് കു റച്ചകലെനിന്ന് കത്തിയും കൈക്കോടാലിയും കണ്ടെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top