ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരപ്പനങ്ങാടി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ നരിക്കോടന്‍ അബൂബക്കറിന്റെ മകന്‍ ഹാരിസ് (42) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെ 5.30ന് തിരൂര്‍ ശിഹാബ് തങ്ങള്‍ ആശുപത്രിക്ക് സമീപം ഇദ്ദേഹം ഓടിച്ച ബൈക്ക് വൈദ്യുതി തൂണിലിടിച്ചാണ് അപകടം നടന്നത്. തലക്ക് ഗുരുതര പരുക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മാതാവ്:നഫീസ. ഭാര്യ:സൈഫുന്നിസ. മക്കള്‍:റഫ്ഖാന, ഹസ്‌ന. സഹോദരങ്ങള്‍:ഷംസാദ്, ജംഷിറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top