തിരുവല്ലയില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം; സ്‌കൂട്ടറില്‍നിന്നു വലിച്ചു താഴെയിട്ടു, കൈ തിരിച്ചു

പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തില്‍ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ ഇയാള്‍ തടഞ്ഞു നിര്‍ത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തി ബഹളം വച്ച ശേഷമാണ് ഇയാള്‍ റോഡില്‍ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപിച്ച് ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടര്‍ന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാര്‍ മടക്കി അയച്ചു. തുടര്‍ന്ന് തിരുവല്ല ന?ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാള്‍ ഇരുചക്രവാഹനത്തിലെത്തിയ പെണ്‍കുട്ടിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമാണുണ്ടായത്. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേ സമയം പ്രതി ജോജോയെ പൊലീസ് വാഹനത്തില്‍ വെച്ച് യുവതിയുടെ ബന്ധുക്കള്‍ കൈയ്യേറ്റം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top