Section

malabari-logo-mobile

വയനാട്ടില്‍ വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി

HIGHLIGHTS : A pet dog was taken away by a tiger in Wayanad

കല്‍പറ്റ: അമ്പലവയലില്‍ വളര്‍ത്തുനായയെ വീട്ടുവളപ്പില്‍ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.

അമ്പലവയല്‍ ആറാട്ടുപാറയില്‍ പികെ കേളു എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടിച്ചുകൊണ്ട് പോയത്. ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്.

sameeksha-malabarinews

ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതില്‍ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാന്‍ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്ത് കൊണ്ടോടുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!