Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ആറ് ഐസൊലേഷന്‍ വാര്‍ഡുകളും അഞ്ച് നഗര ജനകീയാരോഗ്യകേന്ദ്രങ്ങളും നാളെ നാടിന് സമര്‍പ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Chief Minister Pinarayi Vijayan will inaugurate six isolation wards and five urban public health centers in Malappuram district online.

മലപ്പുറം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളുടെയും സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി സജ്ജീകരിച്ച ആറ് ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഉദ്ഘാടനം ഫെബ്രുവരി ആറ് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ഭാഗമായി അതത് ആരോഗ്യസ്ഥാപനങ്ങളില്‍ പ്രാദേശിക പരിപാടികളും സംഘടിപ്പിക്കും. കരുവാരകുണ്ട്, ഓമാനൂര്‍, തവനൂര്‍, താനൂര്‍, നെടുവ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പൊന്നാനി ഡബ്ല്യു ആന്റ് സി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളും നിലമ്പൂര്‍ ബീരാന്‍ കോളനി, പൊന്നാനിയിലെ പുതുപൊന്നാനി, വണ്ടിപ്പേട്ട, തിരൂരിലെ ഇല്ലത്തപ്പാടം, നടുവിലങ്ങാടി തുടങ്ങിയ നഗര ജനകീയാരോഗ്യകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

sameeksha-malabarinews

എം.എല്‍.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തിയാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് നിര്‍മാണ മേല്‍നോട്ട ചുമതല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!