യുഎഇയിലെ ജനജീവിതം സാധാരണനിയിലേക്ക്

ശക്തമായ മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായ യുഎഇയില്‍ സ്ഥിതിഗതികള്‍ വീണ്ടും സാധാരണനിലയിലായി തുടങ്ങി. താമസ മേഖലകളിലെ വെള്ളകെട്ടിനു ശമനം ആയി തുടങ്ങി. ദിവസങ്ങള്‍ക്ക് ശേഷം ഇവിടങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി. മഴയെ തുടര്‍ന്ന് ഉണ്ടായ ഓഫീസുകളിലെ അവധി കഴിഞ്ഞ് പൂര്‍വ സ്ഥിതിയിലായിതുടങ്ങിയിട്ടുണ്ട്.

അബൂദബി, ദുബൈ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ കെട്ടിയ വെള്ളവും, ചളിയും മാറി ഗതാഗതം പഴയപടിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ മേഖലയും സാധാരണ ജീവിതത്തിലേക്ക് മടങ്ങും. വിവിധ കൂട്ടായ്മകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനവും സന്നദ്ധസേവനവും ഏറെ സഹായകമായിരിക്കുകയാണിവിടെ.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top