
താനൂർ : താനൂരിൽ വീണ്ടും തെരുവുനായയുടെ അക്രമം. മൂന്നരവയസ്സുകാരിക്ക് കടിയേറ്റു. ചിറക്കൽ പുന്നുക്ക് സ്വദേശി തള്ളശ്ശേരി താഴത്ത് മണികണ്ഠൻ, ദിവ്യ ദമ്പതികളുടെ മകൾ അനൈഘയ്ക്കാണ് കടിയേറ്റത്.
തിങ്കൾ രാവിലെ എട്ടോടെയാണ് സംഭവം. പല്ലുതേയ്ക്കാൻ മുറ്റത്തുനിൽക്കുമ്പോഴാണ് നായ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൈയിലാണ് കടിച്ച് മുറിവേൽപ്പിച്ചത്.
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആഴ്ചകൾക്കു മുമ്പ് മുക്കോലയിലും പരിയാപുരത്തുമായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





