
ഗൂഡല്ലൂർ : ഊട്ടി പാർസൻവേലിയിലെ കാട്ടു തീ അണച്ചതിനു പിന്നാലെ മസിനഗുഡി മരവക്കണ്ടിയിലും കാട്ടു തീ. തിങ്കൾ ഉച്ചയോടെയാണ് തീ പിടിച്ചത്. കോയമ്പത്തൂർ, സേലം, ദിണ്ടുക്കൽ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നെത്തിയ വനപാലകസംഘവും അഗ്നിരക്ഷാ സേനയും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഏക്കർ കണക്കിന് വനം കത്തിനശിച്ചു. കടുത്ത വെയിലും കാറ്റും ദൗത്യം ദുഷ്കരമാക്കുകയാണ്.
ഊട്ടി പാർസൻവേലിയിൽ പടർന്ന കാട്ടുതീ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്ടറിൽവരെ വെള്ളം എത്തിച്ച് അടിച്ചാണ് തീ അണച്ചത്.
നേരത്തെ ശിങ്കാര, നടുവട്ടം പൈക്കര, ഗ്ലാൻ മാർഗൻ, ബൊക്കാപുരം വനങ്ങളിലും തീപിടിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





