വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

കോഴിക്കോട് : വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ വിവിധ മുറികളിൽ നിന്നായി കണ്ടെത്തിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ അപകടം ഒഴിവായി. അല്പ നേരം കഴിഞ്ഞ് മറ്റൊരു പാമ്പിനെയും കണ്ടെത്തി. തുടർന്ന് രമേശൻ വീട്ടിലെ മറ്റു മുറികൾ പരിശോധിച്ചപ്പോൾ ഒരു പാമ്പിനെ കുടി കണ്ടു. തുടർന്ന് നാട്ടുകാരെത്തി വീടും പരിസരവും സൂക്ഷ്മമായി പരിശോധിച്ചതോടെ രണ്ടുപാമ്പുകളെ കൂടി കണ്ടെത്തുകയായിരുന്നു.

ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും കുടുംബാംഗങ്ങൾ ഇപ്പോഴും ഭീതിയിലാണെന്ന് രമേശൻ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ആറംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. ഭിത്തികൾ മുഴുവൻ സിമന്റ് ചെയ്തതും നിലം ടൈൽ പാകിയതുമായ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടെത്തിയത് എന്നത് ആശങ്ക കൂട്ടുന്നതാണെന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ കൂടിയായ രമേശൻ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top