
തിരുവനന്തപുരം: മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്പെഷ്യൽഎക്സ്പ്രസ്. മേയ് നാലു മുതൽ ജൂൺ എട്ടുവരെയുള്ള തിങ്കളാഴ്ച ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ സ്പെഷ്യൽ (06125) സർവീസ് നടത്തും. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.55 ന് എഗ്‌മൂറിൽ എത്തും.
ചെന്നൈ എഗ്‌മൂർ- മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06125) മേയ് അഞ്ച് മുതൽ ജൂൺ ഒമ്പതു മുതൽ വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ് നടത്തും. പകൽ രണ്ടിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിൽ എത്തും.
രണ്ട് എസി ടുറ്റയർ, 8 എസിത്രിറ്റയർ, 6 സ്ലീപ്പർ, 4 ജനറൽ, ഒരുഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





