കായികം

കേരളത്തിന്റെ വിജയക്കുതിപ്പിന് സമനിലപൂട്ടിട്ട് മേഘാലയ

മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ അജയ്യമായ തേരോട്ടത്തിന് സമനിലയുടെ പൂട്ടിട്ട് മേഘാലയ. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള്ള ആവശകരമായ മത്സരം രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.സമനിലയായങ്ങിലും പോയിന്റ് നിലയില്‍ കേരളം ഒന്നാമതാണ്. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് എടുത്തെങ്കിലും ആ ലീഡിന് മൂന്ന് മിനുട്ടിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിനായി മുഹമ്മദ് […]

ഇന്ന് കേരളമിറങ്ങുന്നത് സെമി ഉറപ്പിക്കാന്‍

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും . രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെയുമാണ് കേരളം തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം

സന്തോഷ് ട്രോഫി; ആദ്യ ജയത്തോടെ വംഗനാട്

മലപ്പുറം; 75 ാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം പശ്ചിമ് ബംഗാളിന്. രാവിലെ 9.30 ന് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61 ാം മിനുട്ടില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 12 ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി

‘ഞമ്മള് റെഡി’ ; സന്തോഷ് ട്രോഫി പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. ഇന്നലെ (ഏപ്രില്‍ ഒന്‍പത്) വൈകീട്ട് 5.30 ന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറത്ത് അതിഥേയം വഴിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതതില്‍ ദുഃഖമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അനസ് എടത്തൊടിക പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ്

ഖത്തര്‍ ലോകകപ്പ് സ്‌പെയിനും ജര്‍മ്മനിയും ഒരു ഗ്രൂപ്പില്‍; ഗ്രൂപ്പില്‍ തന്നെ പോരാട്ടം കനക്കും

ദോഹ; 2022 ഖത്തര്‍ ലോകകപ്പിനുള്ള ഫിക്‌സചര്‍ പൂര്‍ത്തിയായി. നറുക്കെടുപ്പില്‍ ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ച് ലോകഫുട്‌ബോളിലെ കരുത്തരായ ജര്‍മ്മനിയും, സ്‌പെയിനും. ഗ്രൂപ്പ് ഇയിലാണ് ഇരുടീമുകളും പ്രാഥമിക ഗ്രൂപ്പില്‍ തന്നെ ഏറ്റുമുട്ടുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സും, സെനഗലുമുണ്ട്. ബ്രസീല്‍ ഉള്‍പ്പെട്ട ജി ഗ്രൂപ്പില്‍ കാര്യമായ എതിരാളികളില്ലെങ്കിലും കറുത്തകുതിരകളായ കാമറൂണിനെ എഴുതിതള്ളാനാവില്ല. അര്‍ജ്ന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ. ഫിക്‌സചര്‍; — ഗ്രൂപ്പ് എ ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, സെനെഗല്‍, ഇക്വഡോര്‍

error: Content is protected !!
Scroll to Top