Section

malabari-logo-mobile

ആരാധകര്‍ക്ക് ഗോള്‍ വിരുന്ന്; അഞ്ചടിച്ച് കേരളം

HIGHLIGHTS : ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്

മഞ്ചേരി ; ഗ്യാലറയില്‍ മെക്‌സിക്കന്‍ തിരമാലകള്‍ തീര്‍ത്ത പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. പയ്യനാട് സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളില്‍ നിന്നായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോള്‍. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്‌സ് എന്നിവരാണ് ഓരോ ഗോള്‍ വീതം നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് കണ്ടത്. ആറാം മിനുട്ടില്‍ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌െ്രെടക്കര്‍ എം വിക്‌നേഷിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ ആദ്യ ഗോള്‍. തുടര്‍ന്നും ആക്രമിച്ചു കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 24 ാം മിനുട്ടില്‍ മുഹമ്മദ് സഫ്‌നാദിനെ ഫൗള് ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം വീണ്ടു കേരളത്തിന് അവസരം ലഭിച്ചു. ഇടതു ബോക്‌സിന് പുറത്തു നിന്ന് നീട്ടി നല്‍ക്കിയ പാസ് വിക്‌നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. റിട്ടേണ്‍ ബോള്‍ ക്യാപ്റ്റന്‍ ജിജോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 30

sameeksha-malabarinews

32 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ബോളുമായി കുതിച്ചെത്തിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍ക്കിയ പാസ് വിക്‌നേഷസ് നഷ്ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 38 ാം മിനുട്ടില്‍ കേരളം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഉഗ്രന്‍ ഗോള്‍. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തിനെ തേടി വീണ്ടും അവസരമെത്തി. വികിനേഷ് അടിച്ച പന്ത് പേസ്റ്റിന് മുകളിലൂടെ പറത്തേക്ക്.

 

ആദ്യ പകുതിയുടെ തനിയാവര്‍ത്തനമായിരുന്നു പയ്യനാട് സ്‌റ്റേഡിയം സാക്ഷിയായത്. ആദ്യ മിനുട്ടില്‍ തന്നെ കേരളം അറ്റാക്കിംങിന് തുടക്കമിട്ടു. 58 ാം മിനുട്ടില്‍ ജിജോ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഗ്രൗണ്ടിന്റെ മധ്യനിരയില്‍ നിന്ന് ബോളുമായി എതിര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ജിജോയുടെ രണ്ടാം ഗോള്‍. 63 ാം മിനുട്ടില്‍ ജിജോ ഹാട്രിക്ക് തികച്ചു. 73 ാം മിനുട്ടില്‍ ജിജോ ജോസഫിന് നാലാം ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 82 ാം മിനുട്ടില്‍ കേരളം അഞ്ചാം ഗോള്‍ നേടി. പ്രതിരോധ താരം അജയ് അലക്‌സിന്റെ വകയായിരുന്നു ഗോള്‍.

മുപ്പതിനായിരത്തോളം പേരാണ് കേരളത്തിന്റെ ആദ്യമത്സരം കാണാന്‍ പയ്യാനാട് സ്റ്റേഡിയത്തിലെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!