
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്.
തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും ഖാര്‍ഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
വോട്ടെടുപ്പ് :ബിഹാര്‍(5), ജാര്‍ഖണ്ഡ്(3), മഹാരാഷ്ട്ര(13), ഒഡീഷ(5), ഉത്തര്‍പ്രദേശ്(14), പശ്ചിമ ബംഗാള്‍(7), ജമ്മു കശ്മീര്‍(1), ലഡാക്ക്(1).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




