തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയണിയിക്കാനെന്ന വ്യാജേനെ കനയ്യകുമാറിനു നേരെ ആക്രമണം

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ത്യ സഖ്യത്തിന്റെ വടക്കുകിഴക്കന്‍ ദില്ലി ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. മാലയണിയിക്കാനെന്ന പേരില്‍ എത്തിയ രണ്ട് യുവാക്കളാണ് കനയ്യ കുമാറിനെ ആക്രമിച്ചത്.

കനയ്യയെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കനയ്യകുമാര്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും സൈനികര്‍ക്കെതിരെ സംസാരിക്കുന്നുവെന്നുമാണ് ആക്രമിക്കാനെത്തിയ യുവാക്കള്‍ വിളിച്ചു പറഞ്ഞത്. എഎപി വനിതാ എംഎല്‍എയോട് ഇവര്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top