സന്തോഷ് ട്രോഫി; ആദ്യ ജയത്തോടെ വംഗനാട്

മലപ്പുറം; 75 ാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം പശ്ചിമ് ബംഗാളിന്. രാവിലെ 9.30 ന് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61 ാം മിനുട്ടില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ 12 ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമികിന് ലഭിച്ച അവസരവും മുതലാക്കാനായില്ല.

 

കളിയുടെ 61 ാം മിനുട്ടില്‍ വെസ്റ്റ് ബംഗാള്‍ ശുഭാം ബൗമിക്കിലൂടെ ലീഡ്‌നേടി. . വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍. അധിക സമയം അവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ 89 ാം മിനുട്ടില്‍ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നീട്ടിനല്‍ക്കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.

 

Share news
error: Content is protected !!
Scroll to Top