ഇങ്ങനെയും തോല്‍ക്കാം!
ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് പരാജയം!. 292 റണ്‍സിന്റെ വിജയ ലക്ഷ്യവും ആവശ്യത്തിലേറെ സമയവുമുണ്ടായിരുന്ന ഇന്ത്യന്‍ സംഘത്തിന് ഈ തോല്‍വി ന്യായികരിക്കാനാവില്ല. സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് മാത്രമാണോ ടീം കളിക്കുന്നതെന്ന് തോന്നിപോകുന്നു ഇപ്പോള്‍. ഏറെ താമസിയാതെ ആ നേട്ടം സച്ചിന് സ്വന്തമായേക്കാം. പക്ഷേ, കയ്യെത്തും ദൂരത്ത് ഈ ടെസ്റ്റ് കൈവിട്ട് നമ്മള്‍ ഇങ്ങനെയും തോല്‍ക്കുമെന്ന് തെളിയിച്ചു. ടോസ് നേടിയ ഓസിസ് ഇന്ത്യയെ ഫീല്‍ഡിംഗിനയച്ചത് അവസാനത്തെ ദിവസങ്ങളിലെ ബാറ്റിംഗ് ദുഷ്‌കരമാവുമെന്ന് കണ്ടു കൊണ്ടായിരിക്കണം. അരങ്ങേറ്റക്കാരന്‍ കോവനും […]



