Section

malabari-logo-mobile

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് വിടവാങ്ങി

HIGHLIGHTS : ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് നിര്യാതനായി. 57 വയസ്സായിരുന്നു. സാവോപോള ആന്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയായ...

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് നിര്യാതനായി. 57 വയസ്സായിരുന്നു. സാവോപോള ആന്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ചെറുകുടലിലെ അണുബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ രോഗം മൂര്‍ചിച്ച് മരണം സംഭവിക്കുകയായിരുന്നു. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍ രോഗം കാരണം ഇതിനു മുന്‍പും രണ്ടു തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ടു തവണയും മടങ്ങിവരാന്‍ സാധിച്ചെങ്കിലും ഇത്തവണ ഈ മധ്യനിരക്കാരനെ മരണം കീഴടക്കി.
ലോകം കണ്ട ഏറ്റവും മികച്ച മധ്യനിരജനറല്‍മാരില്‍ ഒരാളായ സോക്രട്ടീസ് ജനിച്ചത് 1954 ല്‍ ബെലേഡുവാരിയിലായിരുന്നു. 60 തവണ ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാരനായി.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമെന്നറിയപ്പെട്ട 1982 ലെ ലോകകപ്പ് ടീമിനെ നയിച്ചത് സോക്രട്ടീസായിരുന്നു.
രണ്ടാം റൗണ്ടില്‍ ഇറ്റലിയോട് തോറ്റെങ്കിലും ആ കളിയില്‍ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച ഗോളുകളില്‍ ഒന്നായി കരുതപ്പെടുന്നു.

1983 ലെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോര്‍ ആയി തിരഞ്ഞെടുത്തിരുന്നു.
ഫിലോസഫിയില്‍ ഡോക്ടറേറ്റ്നേടി. ഫുട്ബോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച സികററ്റും മദ്യവും കൊണ്ട ജീവിതം ആഘോഷിച്ച് നിഷേധിയായ പ്രതിഭ കോകമെങ്ങും ആരാധകരുടെ മനസില്‍ മിന്നല്‍ പിണറാണ്.
ചെകുവേരയെ ആരാധിച്ച സോക്രട്ടീസ് കളികളങ്ങളില്‍ മാത്രം ഒതുങ്ങിനിന്നയാളെല്ല.
ഇദ്ദേഹത്തിന് ഭാര്യയും ആറുമക്കളുമുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!