സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ

കോഴിക്കോട് : മാവൂർ റോഡി வை കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. മടവൂർ മുട്ടാഞ്ചേരി എരഞ്ഞോട്ടിൽ വീട്ടിൽ അഖിലി(29)നെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. ഗുരുവായുരപ്പൻ കോളേജ് സ്വദേശിയുടെ സ്കൂട്ടർ 18നാണ് മോഷണം പോയത്. ബിൽഡിങ്ങി ന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ആക്സസ് സ്കൂട്ടർ പ്രതി മോഷ്ടിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കസബ സിഐ പി ജെ ജിമ്മി, എസ്ഐ നിമിൻ കെ ദിവാകരൻ, എഎസ്ഐ പി സജേഷ്കുമാർ, എസിപിഒ കെ രജു, എം ഷാലു, സി കെ സുജിത്ത് എന്നിവരാണ് പ്രതിയെ പി ടിച്ചത്. ഇയാൾക്കെതിരെ ചങ്ങരംകുളം, കുന്നമംഗ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top