
മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ പുലിയും കാട്ടു പൂച്ചയും കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ ആനക്കല്ലുംപാറ ഔസേപ്പിന്റെ കിണറ്റിലാണ് ജഡം കണ്ടെത്തിയത്. ഇവിടെയെത്തിയ യാത്രക്കാർ രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് പുലിയേയും കാട്ടു പൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തിയത്.
പ്രധാന റോഡരികിൽ ആൾതാമസമില്ലാത്ത വീടിനോടുചേർന്ന കിണറ്റിലാണ് ജഡങ്ങൾ. മൂന്നാലുദിവസത്തെ പഴക്കമുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയാണന്ന് സ്ഥിരീകരണം നടത്തി. കിണറ്റിൽ പുലിയോടപ്പം കണ്ടത് കാട്ടുപൂച്ചയാണന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനവാസമേഖലയിൽ പുലിസാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




