
മുക്കം : കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്തെ ക്രഷറിലെ ചെങ്കുത്തായ പാറയിടുക്കിലകപ്പെട്ട ആട്ടിൻകുട്ടിയെ മുക്കം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. കണ്ടംപൊലിക്കാവിൽ ശാന്തകുമാരിയുടെ ആട്ടിൻകുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.
രണ്ടുദിവസമായി കാണാതായ ആട്ടിൻകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നതി നിടെയാണ് ക്വാറിയിലെ ഏകദേശം 25 മീറ്ററോളം ചെങ്കുത്തായ പാറയിടു ക്കിൽ മധ്യഭാഗത്തായി ആട്ടിൻകുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ സ്ഥല ത്തെത്തിയ സേനയിലെ ഫയർ ഓഫീസർ ആർ മിഥുൻ റോപ്പിലൂടെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ താഴെ ഇറങ്ങുകയും റബർ ഡിങ്കി ബോട്ടിൻ്റെ സഹായത്തോടെ കരക്കെത്തിക്കുകയും ചെയ്തു. ക്വാറിയിൽ 10 മീറ്ററിലധികം ആഴത്തിൽ വെള്ളമുണ്ട്.
സേനാംഗങ്ങളായ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ്, അഹമ്മദ് റഹീഷ് നടുവീട്ടിൽ, ഫയർ ഓഫീസർമാരായ എം സി സജിത്ത് ലാൽ, പി ടി അനീഷ്, എൻ ടി അനീഷ്, വൈ പി ഷറഫുദ്ദീൻ, വിജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




