ഉത്തേജക മരുന്ന് : മലയാളി താരങ്ങള്‍ക്കും വിലക്ക്

ആദ്യമായി മലയാളി താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന പേരില്‍ നടപടിക്ക് വിധേയരായി.  ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട സിനി ജോസ്, ടിയാനി മേരി തോമസ്, എം. ഹരികൃഷ്ണന്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടെ 7 ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കാണ് വിലക്ക്.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് ഇവരെ വിലക്കിയത്.  ഇവര്‍ക്ക് പുറമെ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ അശ്വനി അകുഞ്ജി, 400 മീറ്റിലെ താരങ്ങളായ മന്‍ദീപ്  കൗര്‍, ജൂന മുര്‍മു, പ്രിയങ്ക പന്‍മാര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.  ലോംഗ്ജംപ് താരമായ ഹരികൃഷ്ണന് 2 വര്‍ഷവും മറ്റുള്ളവര്‍ക്ക് ഓരോ വര്‍ഷവുമാണ് വിലക്ക്.
ഇതോടെ ഇവര്‍ക്ക് ലണ്ടന്‍ ഒളിമ്പിംക്‌സില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി.

Share news
error: Content is protected !!
Scroll to Top