
താനൂർ: കിണറ്റിൽ നിന്നും പാമ്പിനെ പിടികൂടി. പഴയ ജ്യോതി തീയേറ്ററിന് സമീപത്തെ മാട്ടുമ്മൽ രാജൻ എന്നിവരുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടിക്കുന്നതിൽ മികച്ച പരിശീലനം നേടിയ സലാം അഞ്ചുടി എത്തി പാമ്പിനെ പിടികൂടി. രണ്ടു മാസത്തിനിടയിൽ പിടികൂടിയത് നൂറിലേറെ പാമ്പുകളെയാണെന്ന് വനംവകുപ്പിന്റെ സർപ്പ വളണ്ടിയറും, താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആർ എഫ്) അംഗങ്ങളുമായി ഉഷ തിരൂർ, വാഹിദ് താനൂർ, സലാം അഞ്ചുടി എന്നിവർ പറഞ്ഞു.
ഇതിൽ വെള്ളിക്കെട്ടൻ, അണലി, എന്നീ വിഷമുള്ള പാമ്പുകളും. പെരുമ്പാമ്പ്, ചേര, നീർക്കോലി എന്നീ വിഷമില്ലാത്ത പാമ്പുകൾ ഉൾപ്പെടെ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




