Section

malabari-logo-mobile

അണ്ണ ഹസാര മുംബൈയില്‍ ഉപവസിക്കും.

HIGHLIGHTS : മുംബൈ:ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ട് അണ്ണ ഹസാരയും സംഘവും ഡിസംബര്‍ 27 മുതല്‍ മുംബൈയില്‍ ഉപവാസ സമരം തുടങ്ങും.  സമരത്തിന് സൗജന്യ നിരക്കില്‍ മൈതാനം അന...

മുംബൈ:ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ട് അണ്ണ ഹസാരയും സംഘവും ഡിസംബര്‍ 27 മുതല്‍ മുംബൈയില്‍ ഉപവാസ സമരം തുടങ്ങും.  സമരത്തിന് സൗജന്യ നിരക്കില്‍ മൈതാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘത്തിന്റെ ഹരജി ഹൈക്കോടതി തള്ളി.
ഉപവാസ സമരത്തിന് വേദിയാകുന്ന മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ എം.എം.ആര്‍.ഡി.എ. ഗ്രൗണ്ടിന് ദിവസ വാടക ഏഴു ലക്ഷം രൂപയാണ്.  ഈ പണം സംഭാവന പിരിച്ചു നല്‍കുമെന്ന് ഹസാര വ്യക്തമാക്കി.. അരവിന്ദ്‌ക്കെജ്‌രിപാളും കിരണ്‍ ബേദിയും അദ്ദേഹത്തോടൊപ്പം നിരാഹാര മിരിക്കും.  ഡല്‍ഹിയില്‍ സമാന്തര ഉപവാസം നടക്കും.
ഹസാരെ സംഘത്തിന്റെ ഹരജി തള്ളിയ മുംബൈ ഹൈക്കോടതി അവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ സമാന്തര പ്രചരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന്  വ്യക്തമാക്കി.
ശക്തമായ ബില്‍ നടപ്പിലാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.പി.എ.ക്കെതിരെ പ്രചരണത്തിനറങ്ങുമെന്ന് ഹസാരെ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!