Section

malabari-logo-mobile

ശ്രീധന്യ ഐഎഎസ്സ് സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹിതയായി

HIGHLIGHTS : Lalita marriage, Model Registration IG, Sreedhanya IAS got married

തിരുവനന്തപുരം: വയനാടന്‍ ആദിവാസി മേഖലയിലെ വെല്ലുവിളികളെ അതിജീവിച്ച് ഐഎഎസുകാരിയായ ശ്രീധന്യ സുരേഷിന് ആര്‍ഭാടരഹിത വിവാഹം. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നടന്ന രജിസ്റ്റര്‍ കല്യാണത്തിന് വധൂവരന്‍മാരുടെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രജിസ്‌ട്രേഷന്‍ ഐജിയുടെ വിവാഹ വിശേഷങ്ങള്‍ കേട്ടറിഞ്ഞ് ആശംസയറിയിക്കാന്‍ ചീഫ് സെക്രട്ടറിയും കുമാരപുരത്തെ ശ്രീധന്യയുടെ വീട്ടിലെത്തി.

”രജിസ്‌ട്രേഷന്‍ വകുപ്പ് മേധാവി ആയതുകൊണ്ട് തന്നെ വകുപ്പ് കൊടുക്കുന്ന സേവനം മാക്‌സിമം ഉപയോഗപ്പെടുത്തണം എന്നെനിക്കുണ്ടായിരുന്നു. സ്‌പെഷല്‍ മാര്യേജ് ആക്റ്റ് വകുപ്പ് കൊടുക്കുന്ന പ്രധാന സേവനങ്ങളിലൊന്നാണ്. അത് ആളുകളിലേക്ക് കൂടി എത്തിക്കാം എന്നുള്ള തീരുമാനത്തിന്റെ പുറത്താണ് ഇങ്ങനെ വിവാഹം നടത്താന്‍ തീരുമാനിച്ചത്.” ശ്രീധന്യ പറയുന്നു. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ആര്‍ഭാടരഹിത വിവാഹം ആഗ്രഹിക്കുന്നവര്‍ ആയിരം രൂപ ഫീസടച്ചാല്‍ രജിസ്റ്റര് ഓഫീസില്‍ പോകാതെ കല്യാണം വീട്ടില്‍ നടത്താം.

sameeksha-malabarinews

വകുപ്പ് മന്ത്രി കടന്നപ്പള്ളി രാചന്ദ്രന്‍ കല്യാണത്തിന് കണ്ണൂരില്‍ നിന്നെത്തി. വധൂവരന്‍മാര്‍ക്ക് ആശംസയറിയിക്കാന്‍ ചീഫ് സെക്രട്ടറി കുടുംബസമേതം എത്തി. സിവില്‍ സര്‍വ്വീസ് പഠനകാലത്തേ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ഒടുവില്‍ വിവാഹത്തിലെക്ക് എത്തിയത്. കൊല്ലം ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ് ഇപ്പോള്‍ ഹൈക്കോടതി അസിസ്റ്റന്റാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!