സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു

ബ്രാറ്റിസ്ലാവ: സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം. ഇന്നലെ ഉച്ചയോടെയാണ് ഫിക്കോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയേറ്റതിനാല്‍ ഫിക്കോ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

സെന്‍ട്രല്‍ ടൗണായ ഹാന്‍ഡ്ലോവയില്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി സെന്ററില്‍ സര്‍ക്കാര്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫിക്കോ. ഇതിനിടെ, ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിലത്തുവീണ ഫിക്കോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ കാറിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top