കോയമ്പത്തൂര്‍: തിരക്ക് പരിഗണിച്ച് കോയമ്പത്തൂര്‍-മംഗലാപുരം റൂട്ടില്‍ മേയ് 18 മുതല്‍ ജൂണ്‍ 29വരെ ശനിയാഴ്ചകളില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ച് മംഗലാപുരം ജങ്ഷനില്‍നിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15- ന് കോയമ്പത്തൂരിലെത്തും.
പോത്തനൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. കോയമ്പത്തൂരിലേക്കുള്ള വണ്ടി ചെതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷന്‍ സ്റ്റേഷനിലെത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




