
കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന് ദാരുണാന്ത്യം. കിണറ്റിലേക്ക് വീണ വിദ്യാര്‍ത്ഥി ചെളിയില്‍ പുതഞ്ഞ് മരിച്ചു. കോട്ടയം കരൂര്‍ കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റെ മകന്‍ ലിജു ബിജു (10)വാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
കുടക്കച്ചിറ സെന്റ് ജോസഫ് എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. ഇന്ന് രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കും ഒപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം.
കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കള്‍ പുരയിടത്തില്‍ മറ്റ് ജോലികളില്‍ ആയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


