Section

malabari-logo-mobile

യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം; വിദ്യാലയങ്ങള്‍ ഓണ്‍ലൈനിലേക്ക്

HIGHLIGHTS : Rain warning again in UAE; Cautionary note; Schools to online

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് അഞ്ചു വരെ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇടിമിന്നലോടും ആലിപ്പഴ വര്‍ഷത്തോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ അനുസരിച്ച്, പ്രതികൂല കാലാവസ്ഥ ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറ് നിന്ന് ആരംഭിക്കും, വ്യാഴാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിക്കുകയും പടിഞ്ഞാറ്, തീരപ്രദേശം, ചില കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാവുകയും ചെയ്യും. ഇവിടങ്ങളിലെ താപനില ഗണ്യമായി കുറയുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അബുദാബി പോലീസ്, എമിറേറ്റിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച്, പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായും മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

sameeksha-malabarinews

കനത്ത മഴ പ്രവചനത്തെ തുടര്‍ന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും മെയ് രണ്ട് വ്യാഴം, മെയ് മൂന്ന് വെള്ളി ദിവസങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്സറികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇത് ബാധകമാണെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ ആഞ്ഞടിച്ച ചരിത്രപരമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏപ്രില്‍ 16ന് രാജ്യത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിരുന്നു. കനത്ത മഴ പെയ്ത ഷാര്‍ജ പോലുള്ള എമിറേറ്റുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഏപ്രില്‍ 29നാണ് പുനരാരംഭിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!