
പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് ജനറല്‍ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശ്‌റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.വി അബ്ദുല്‍ ഫസലിനെ ചടങ്ങില്‍ ആദരിച്ചു. സിവില്‍ സര്‍വീസ് കടമ്പകളും സ്വപ്നങ്ങളും എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍കാടാമ്പുഴ, നാസര്‍ ടെക്കോ, മലബാര്‍ ബാവ ഹാജി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി മുജീബ് ദില്‍ദാര്‍, ഫൈനാന്‍സ് സെക്രട്ടറി ഹരീഷ് ബ്രാസ്, ജനറല്‍ സെക്രട്ടറി എ.വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അഷ്‌റഫ് കുഞ്ഞാവാസ് (പ്രസി), ഇബ്‌റാഹിം ചുക്കാന്‍, എ.വി. വിനോദ് (വൈ: പ്രസി), മുജീബ് ദില്‍ദാര്‍ (ജന.സെക്ര), ഫിറോസ് സെറാമിക്, ആബിദ് മിന, എം.വി. സിയാദ് (സെക്ര), ഹരീഷ് ബ്രാസ് (ഫൈനാന്‍സ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




