Section

malabari-logo-mobile

ഖത്തര്‍ ലോകകപ്പ് സ്‌പെയിനും ജര്‍മ്മനിയും ഒരു ഗ്രൂപ്പില്‍; ഗ്രൂപ്പില്‍ തന്നെ പോരാട്ടം കനക്കും

HIGHLIGHTS : ദോഹ; 2022 ഖത്തര്‍ ലോകകപ്പിനുള്ള ഫിക്‌സചര്‍ പൂര്‍ത്തിയായി. നറുക്കെടുപ്പില്‍ ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ച് ലോകഫുട്‌ബോളിലെ കരുത്തരായ ജര്‍മ്മനിയും, സ്‌പ...

ദോഹ; 2022 ഖത്തര്‍ ലോകകപ്പിനുള്ള ഫിക്‌സചര്‍ പൂര്‍ത്തിയായി. നറുക്കെടുപ്പില്‍ ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ച് ലോകഫുട്‌ബോളിലെ കരുത്തരായ ജര്‍മ്മനിയും, സ്‌പെയിനും. ഗ്രൂപ്പ് ഇയിലാണ് ഇരുടീമുകളും പ്രാഥമിക ഗ്രൂപ്പില്‍ തന്നെ ഏറ്റുമുട്ടുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സും, സെനഗലുമുണ്ട്.

ബ്രസീല്‍ ഉള്‍പ്പെട്ട ജി ഗ്രൂപ്പില്‍ കാര്യമായ എതിരാളികളില്ലെങ്കിലും കറുത്തകുതിരകളായ കാമറൂണിനെ എഴുതിതള്ളാനാവില്ല.

sameeksha-malabarinews

അര്‍ജ്ന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ.

ഫിക്‌സചര്‍; —
ഗ്രൂപ്പ് എ

ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, സെനെഗല്‍, ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്‍, വെയ്ല്‍സ്/ സ്‌കോട്‌ലന്‍ഡ്/ ഉക്രയ്ന്‍

ഗ്രൂപ്പ് സി

അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, യുഎഇ/ ഓസ്‌ട്രേലിയ/ പെറു

ഗ്രൂപ്പ് ഇ

സ്‌പെയ്ന്‍, ജര്‍മനി, ജപ്പാന്‍, കോസ്റ്റാറിക്ക/ ന്യൂസിലന്‍ഡ്

ഗ്രൂപ്പ് എഫ്

ബല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, ക്യാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!