അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ; അമിതവിലയ്ക്കെതിരെ പി.പി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കി

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയ ഹോട്ടലിനെതിരെ പി.പി ചിത്തരഞ്ജന്‍ എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഹോട്ടലുകളില്‍ ഈടാക്കുന്ന അമിത വിലയ്ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കാണ് എം എല്‍ എ പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

വെള്ളിയാഴ്ച രാവിലെയാണ് എം.എല്‍.എ.യും ഡ്രൈവറും കണിച്ചുകുളങ്ങരയിലെ ഹോട്ടലിലെത്തിയത്. ഹോട്ടലില്‍ നിന്ന് ചിത്തരഞ്ജന്‍ എംഎല്‍എ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മുട്ടക്കറിക്കുമായി 184 രൂപയാണ് എംഎല്‍എയില്‍ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ ഈടാക്കി. താന്‍ കയറിയത് ഒരു സ്റ്റാര്‍ ഹോട്ടല്‍ ആയിരുന്നില്ലെന്നും, എ.സി ഹോട്ടല്‍ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ ആരോപിക്കുന്നു. ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

എംഎല്‍എയുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top