മഞ്ജുവാര്യര്‍ക്ക് ഇനി ഇലക്ട്രിക് മിനികൂപ്പര്‍ കാര്‍ സ്വന്തം

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നടി മഞ്ജുവാര്യര്‍. വര്‍ഷങ്ങള്‍ക്കുശേഷം താരത്തിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ മിനി കൂപ്പര്‍ കാറിന്റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.

പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനികൂപ്പര്‍ ഇലക്ട്രിക് പതിപ്പ് എടുത്തത്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top