Section

malabari-logo-mobile

വാണിജ്യ പാചകവാതക സിലണ്ടറിന് 258 രൂപ കൂട്ടി; കൊള്ളയില്‍ നടുങ്ങി ഹോട്ടല്‍, ബേക്കറി ഉടമകള്‍

HIGHLIGHTS : ദില്ലി; സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ദ്ധന നിര്‍ബാധം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിന് പുറമെ വ...

ദില്ലി; സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ദ്ധന നിര്‍ബാധം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിന് പുറമെ വാണിജ്യ പാചകവാതക സിഎന്‍ജി വിലയും കുത്തനെ കൂട്ടി. വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് 258.50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോട 19 കിലോഗ്രാം സിലണ്ടറിന് 2285.50 രൂപയാണ് പുതിയ വില.

ഹോട്ടല്‍, ടീസ്റ്റാളുകള്‍, ബേക്കറി, ചെറുകിട ഭക്ഷ്യോത്പാദന യൂണിറ്റ്, കുടംബശ്രീ സംരഭങ്ങള്‍, എന്നിവര്‍ക്ക് കനത്ത തിരിച്ചടിയാണ് പാചകവാതക വിലവര്‍ദ്ധന ഉണ്ടായിക്കിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചുതുടങ്ങുന്നതിനിടെയാണ പാചകവാതകവിലയും കുത്തനെ കൂട്ടിയിരിക്കുന്നത്.

sameeksha-malabarinews

അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനുവരിയിലും, ഫെബ്രുവരിയിലും പാചകവാതക വില കൂട്ടല്‍ നിര്‍ത്തിവെച്ചിരുന്നു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!