പരപ്പനങ്ങാടിയില്‍ കടലില്‍ കക്കവാരാനിറങ്ങിയാള്‍ മുങ്ങിമരിച്ചു

പരപ്പനങ്ങാടി കടലില്‍ കക്ക വാരാനിറിങ്ങിയ പരപ്പനങ്ങാടി സ്വദേശി മുങ്ങിമരിച്ചു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി കരണമന്‍ ഗഫൂര്‍ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കക്കവാരാന്‍ കടലില്‍ ഇറങ്ങിയതായിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന പരപ്പനങ്ങാടി ഹാര്‍ബറിനടുത്താണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്നവര്‍ ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

 

 

Share news
error: Content is protected !!
Scroll to Top