പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഗോവയിലേക്ക് ടൂര്‍ പോയത്.
തീ പിടിത്തത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആളപായമില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




