സൗദി അറേബ്യ ഖത്തര്‍ ലോകകപ്പ് കളിക്കും

ദോഹ; ജപ്പാനും, സൗദി അറേബ്യയും ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിന് യോഗ്യത നേടി. ആതിഥേയരായ ഖത്തറിന് പുറമെ ഇതോടെ നാലു ടീമുകള്‍ കൂടി ലോകകപ്പില്‍ ഇടം പിടിച്ചു.

ഗ്രൂപ്പില്‍ ഒന്നാമതായി ദക്ഷിണ കൊറിയയും, രണ്ടാമതായി ഇറാനും നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ടിക്കറ്റ് ഉറപ്പാക്കിയത്. ഗ്രൂപ്പ് എയില്‍ നിന്നും ജപ്പാനുപുറമെ രണ്ടാം സ്ഥാനക്കാരായ സൗദിയാണ് ഇപ്പോള്‍ യോഗ്യത നേടിയരിക്കുന്നത്.

ഇതോടെ ഓസ്‌ട്രേലിയ പ്ലേ ഓഫില്‍ കളിക്കണം. ഏഷ്യന്‍മേഖല പ്ലേ ഓഫില്‍ യുഎഇ ആണ് ഇവരുടെ എതിരാളി. ഇതില്‍ ജയിച്ചാല്‍ ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി കളിച്ച് ജയിച്ചാല്‍ യോഗ്യത നേടും.

Share news
error: Content is protected !!
Scroll to Top