കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെ തിരുവനന്തപുരം വെമ്പായത്തെ സ്വവസതിയിലായിരുന്നു അന്ത്യം.

ഹൃദ്രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെമ്പായം എന്ന ഗ്രാമത്തിലായിരുന്നു തലേക്കുന്നില്‍ ബഷീറിന്റെ ജനനം.കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനായി കെഎസ് യുവിലൂടെ യായിരുന്നു പൊതുരാഷ്ട്രീയരംഗത്തേക്കുള്ള തുടക്കം.

1984, 1989 വര്‍ഷങ്ങളില്‍ ചിറയന്‍ കീഴില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ രാജ്യസഭാ അംഗവുമായിട്ടുണ്ട്.

ഭാര്യ പരേതയായ സുഹ്‌റ ബഷീര്‍. പ്രശസ്തനടനായി പ്രേംനസീറിന്റെ സഹോദരിയാണ് സുഹ്‌റ.

Share news
error: Content is protected !!
Scroll to Top