ലോക ഒന്നാം നമ്പര്‍ ടെന്നിസ് വനിതാ താരം ആഷ്‌ലി ബാര്‍ട്ടി് വിരമിച്ചു

ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു. ടെന്നിസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇരുപത്തിയഞ്ചാം വയസില്‍ ആഷ്ലി ബാര്‍ട്ടിയുടെ വിരമിക്കല്‍ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ താരം പറയുന്നു.

1978ന് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാര്‍ട്ടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ട്ടി. WTA ടൂറില്‍ 12 ഡബിള്‍സ് കിരീടങ്ങളും, 15 സിംഗിള്‍സ് കിരീടങ്ങള്‍ ബാര്‍ട്ടി നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സ് ടെന്നിസ് ഡബിള്‍സില്‍ വെങ്കലം നേടിയിരുന്നു.

Share news
error: Content is protected !!
Scroll to Top